Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
ചിറകുവിരിച്ച് പെപ്പര്‍ ടൂറിസം പദ്ധതി.
20/04/2018

വൈക്കം: ചിറകുവിരിച്ച് പെപ്പര്‍ ടൂറിസം പദ്ധതി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ വൈക്കത്ത് നടപ്പാക്കുന്ന പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട തൊഴില്‍ പരിശീലനം വെച്ചൂരില്‍ ആരംഭിച്ചു. പേപ്പര്‍ ബാഗ,് തുണി ബാഗ് എന്നിവയുടെ നിര്‍മ്മാണത്തിലാണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്. വെച്ചൂര്‍, തലയാഴം, കല്ലറ, ടി.വി പുരം, വൈക്കം മുനിസിപ്പാലിററി എന്നിവിടങ്ങളില്‍ നിന്നായി 82പേര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ നിന്നും അഞ്ചുപേര്‍ വീതം അടങ്ങുന്ന യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്താണ് തുടര്‍ പ്രവര്‍ത്തനം നടത്തുക. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് വഴി ഈ യൂണിറ്റുകളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതാണ്. പെപ്പര്‍ പദ്ധതിയിടെ ഭാഗമായുള്ള ഹോംസ്റ്റേ, ടൂറിസം ഗൈഡ് തുടങ്ങിയവയ്ക്കുള്ള പരിശീലന പദ്ധതി അടുത്തഘട്ടത്തില്‍ നടത്തപ്പെടുന്നതാണ്. വെച്ചൂര്‍ അംബികാമാര്‍ക്കറ്റില്‍ ആരംഭിച്ച പരിശീലന പരിപാടി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു