Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
23
April  2024
Tuesday
DETAILED NEWS
വൈക്കത്ത് പുതിയതായി ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ
19/04/2018

വൈക്കം: വൈക്കത്ത് പുതിയതായി ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. തലയോലപ്പറമ്പ് പൊതിയിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 21ന് ഉച്ചയ്ക്ക് 2ന് നടക്കും. ഭക്ഷ്യോത്പാദന വിതരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കുക, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക, ആവശ്യമായ പരിശോധനകള്‍ നടത്തുക, പരാതികള്‍ പരിശോധിച്ചു തീര്‍പ്പാക്കുക, ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഓഫീസ് വഴി നടപ്പാക്കുന്നത്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ജില്ലാ പഞ്ചായത്തംഗം കല മങ്ങാട്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനില്‍, വാര്‍ഡ് മെമ്പര്‍ ഉണ്ണിക്കൃഷ്ണന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. തെരസ്ലിന്‍ ലൂയിസ് എന്നിവര്‍ പങ്കെടുക്കും.

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്