Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
ഓര്‍മകളുടെ പുസ്തകത്താളുകള്‍ തുറക്കാന്‍ അവരൊത്തുകൂടുന്നു; ആ പഴയ വിദ്യാലയമുറ്റത്ത്
20/01/2018
കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍.

വൈക്കം: ഓര്‍മകള്‍ മേയുന്ന ആ പഴയ വിദ്യാലയ മുറ്റത്ത് അവര്‍ ഒരിക്കല്‍കൂടി ഒത്തുചേരുകയാണ്. കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വകാല വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പഴയ സ്മരണകളെ ഓര്‍ത്തെടുക്കാന്‍ നാളെ സ്‌ക്കൂള്‍ അങ്കണത്തില്‍ ഒത്തുചേരുന്നത്. 112 വര്‍ഷം പിന്നിട്ട ഈ വിദ്യാലയത്തിന് മറവന്‍തുരുത്ത് പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും സാംസ്‌കാരിക വളര്‍ച്ചയില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്ന ഒരു ജനസമൂഹത്തെ അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്ക് നയിച്ചതില്‍ ഈ വിദ്യാലയവും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ മനുഷ്യരുടെ ജീവിതവും അവരുടെ സാംസ്‌കാരികമായ ഉയര്‍ത്തെഴുനേല്‍പ്പുമായി ഈ വിദ്യാലയത്തിന്റെ ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നു. നടന്‍ മമ്മൂട്ടി, ലോകപ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ബാഹുലേയന്‍, കേരള ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു പഴയകണ്ടത്തില്‍, തലശ്ശേരി ജില്ലാ ജഡ്ജ് ആര്‍.രഘു, സാഹസികനീന്തല്‍ താരം എസ്.പി മുരളീധരന്‍ എന്നിവരുള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക, വൈദ്യശാസ്ത്ര, നീതിന്യായ, ശാസ്ത്ര-സാങ്കേതിക, കലാ-കായിക രംഗങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച നിരവധി പേര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയത് ഈ വിദ്യാലയമാണ്. അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇത്തവണ കൈകോര്‍ക്കുന്നത് കുലശേഖരമംഗലം സ്‌ക്കൂളിനെ നേട്ടങ്ങളുടെ പാതയിലെത്തിക്കാനാണ്. പരിമിതമായ സൗകര്യങ്ങളുള്ള സ്‌ക്കൂളില്‍ മാറിയ കാലഘട്ടത്തില്‍ ആധുനിക നിലവാരത്തിലുള്ള, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന, കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു വിദ്യാലയമായി മാറ്റിയെടുക്കുന്നതിനുള്ള മാര്‍ഗരേഖയും പൂര്‍വവിദ്യാര്‍ത്ഥി സംഗമേത്താടൊപ്പം അവതരിപ്പിക്കാനാണ് അലുമ്‌നി അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. നാളെ ഉച്ചക്ക് രണ്ടിന് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് ഐ.പി.എസ് വിശിഷ്ടാതിഥി ആയിരിക്കും. സ്‌ക്കൂള്‍ വികസന രൂപരേഖ അലുമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.കെ ഉപേന്ദ്രന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് പൂര്‍വഅധ്യാപകര്‍, വിവിധ മേഖലകളില്‍ മികവുതെളിയിച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, വൈസ് പ്രസിഡന്റ് കെ.ബി രമ, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ടി.കെ രാജേന്ദ്രന്‍, കെ.എസ് വേണുഗോപാല്‍, എന്‍.ഇന്ദ്രന്‍, കെ.അശോകന്‍ എന്നിവര്‍ പ്രസംഗിക്കും.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം