Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
കുടുംബ ബഡ്ജറ്റുകളില്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കണം
20/01/2018
സഹൃദയ സാമൂഹ്യ സുരക്ഷാ സെമിനാര്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ഡിവിഷണല്‍ മാനേജര്‍ കെ. പി അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആരോഗ്യരംഗത്ത് വര്‍ധിച്ചുവരുന്ന രോഗഭീഷണികളെ ഫലപ്രദമായി നേരിടാന്‍ കുടുംബ ബഡ്ജറ്റുകളില്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കുന്നതിന് സാധാരണക്കാര്‍ ശ്രദ്ധിക്കണമെന്ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍ മാനേജര്‍ കെ.പി അശോകന്‍ അഭിപ്രായപ്പെട്ടു. സഹൃദയ സംഘടിപ്പിച്ച എറണാകുളം മേഖലാതല സാമൂഹ്യസുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി അധ്യക്ഷത വഹിച്ചു. സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, ഇന്‍ഷുറന്‍സ് മാനേജര്‍ റജി ജെയിംസ്, സിസ്റ്റര്‍ ആന്‍സില, ലൈസി വര്‍ഗീസ്, സി.ജെ പ്രവീണ്‍, വിജിലി വര്‍ഗീസ്, ഷെല്‍ജി കെ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം