Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
ദുരിതക്കയത്തില്‍ വട്ടംകറങ്ങി ഗ്രാമനിവാസികള്‍.
17/01/2018
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ടോള്‍-ചുങ്കം റോഡില്‍ നടക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ജോലികള്‍.

വൈക്കം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ജോലികള്‍ക്കുവേണ്ടിയുള്ള ദുരിതക്കയത്തില്‍ വട്ടംകറങ്ങി ഗ്രാമനിവാസികള്‍. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുപോലും പദ്ധതി വിലങ്ങുതടിയായിരിക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മറവന്‍തുരുത്ത് പഞ്ചായത്തിലൂടെ വീണ്ടും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പണികള്‍ ആരംഭിക്കുവാന്‍ പച്ചക്കൊടി വീശിയപ്പോള്‍ അന്ന് പഞ്ചായത്ത് ഭരണത്തിലിരുന്ന കോണ്‍ഗ്രസും പ്രതിപക്ഷത്തിരുന്ന സി.പി.എമ്മും സി.പി.ഐയുമെല്ലാം ഒരേ മനസ്സോടെ ഇതിനെ എതിര്‍ത്തു. എന്നാല്‍ ഭരണത്തില്‍ പിണറായി സര്‍ക്കാരും പഞ്ചായത്തില്‍ എല്‍.ഡി.എഫും അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും പണികള്‍ ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിനെതിരെ ജനകീയ സാന്നിധ്യത്തില്‍ പ്രതിഷേധങ്ങളെല്ലാം ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് പണികള്‍ ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പണികളുടെ ദുരിതഫലങ്ങള്‍ വിട്ടുമാറുന്നതിനുമുന്‍പാണ് ഇപ്പോള്‍ വീണ്ടും പണികള്‍ തുടങ്ങിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ടോള്‍, മറവന്‍തുരുത്ത്, ചുങ്കം നിവാസികളുടെ സൈ്വര്യജീവിതം തകര്‍ന്നിരിക്കുകയാണ്. പണികള്‍ എന്നുതീരുമെന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയില്ല. പണികള്‍ നടക്കുന്ന സമയത്ത് റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നു. അതുപോലെ പണികള്‍ തീര്‍ന്നാല്‍ തന്നെ പൈപ്പില്‍ ചോര്‍ച്ച ഉണ്ടാകില്ലെന്നു പറയാനും ഇവര്‍ക്ക് കഴിയുന്നില്ല. കാരണം ചുങ്കം മുതല്‍ ടോള്‍ വരെയുള്ള റോഡില്‍ മുന്‍പ് സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നത് പതിവ് സംഭവമായിരുന്നു. ഏകദേശം പത്തിലധികം തവണ പൈപ്പുകള്‍ പൊട്ടി ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഇതിനു കാരണമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന പണികള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള രാഷ്ട്രീയ കക്ഷികള്‍ സമരരംഗത്ത് സജീവമാണെങ്കിലും ഇതൊന്നും വകവെക്കാതെ നടത്തിപ്പുകാര്‍ പണികളുമായി മുന്നോട്ടു പോവുകയാണ്. മറവന്‍തുരുത്ത് ഗ്രാമത്തിന് ഒരു തുള്ളി കുടിവെള്ളം പോലും ലഭിക്കാത്ത ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പേരിലുള്ള ദുരിതങ്ങള്‍ക്ക് ആരുമറുപടി പറയുമെന്ന ജനകീയ ചോദ്യത്തിന് ഉത്തരമില്ല.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം