Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
വാട്ടര്‍ അതോറിട്ടി വൈക്കം സബ്ഡിവിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
18/11/2017

വൈക്കം: വാട്ടര്‍ അതോറിട്ടി വൈക്കം സബ്ഡിവിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വാട്ടര്‍ അതോറിട്ടിയുടെ കീഴിലുള്ള പമ്പ് ഹൗസുകളുടെ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനാലാണ് അക്കൗണ്ട് റവന്യു വകുപ്പ് മരവിപ്പിച്ചത്. തലയോലപ്പറമ്പ് വൈദ്യുതി സബ്ഡിവിഷന്റെ കീഴിലുള്ള വെള്ളൂര്‍ എരട്ടാണിക്കാവ് പമ്പ് ഹൗസ്, വൈക്കം സെക്ഷന്റെ പരിധിയിലുള്ള തലയോലപ്പറമ്പ് പമ്പ് ഹൗസ് എന്നിവിടങ്ങളിലെ കുടിശിഖകള്‍ ആണ് അടയ്ക്കാത്തത്. രണ്ടു കോടിയോളം രൂപ കുടിശിഖ ഉണ്ടെന്ന് പറയപ്പെടുന്നു. വൈദ്യതി ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് റവന്യു വകുപ്പ് നടപടികള്‍ മരവിപ്പിച്ചത്. ഒരു കോടി രൂപയോളമേ കുടിശിഖയുള്ളൂ എന്നും ഒരു കണ്‍സ്യൂമര്‍ നമ്പരില്‍ തന്നെ രണ്ടു തവണ റവന്യൂ നടപടി വന്നതാണ് തുക ഇരട്ടിക്കാന്‍ കാരണമെന്നും വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്നു. അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത് വൈക്കം വാട്ടര്‍ അതോറിട്ടി ഡിവിഷനെ കാര്യമായി ബാധിക്കും. അടിയന്തിര ഘട്ടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയോടൊപ്പം ഓഫീസ് പ്രവര്‍ത്തനം തന്നെ നിലയക്കുമെന്ന ആശങ്കയിലാണ്. വൈക്കം സബ്ഡിവിഷന്റെ കീഴിലുളള നഗരസഭ, വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളാണ് പരിധിയില്‍ ഉള്ളത്. 27,000 കണക്ഷനുകളും മൂവായിരത്തോളം പൊതുടാപ്പുകളുമുണ്ട്. ഫയര്‍ഫോഴ്‌സ് ഇപ്പോള്‍ വാട്ടര്‍ അതോറിട്ടി ഓഫീസിനു സമീപത്തു നിന്നുമാണ് വെള്ളം എടുക്കുന്നത്. കരാര്‍ തൊഴിലാളികളുടെ ഒക്‌ടോബര്‍ മാസത്തെ ശമ്പളം അക്കൗണ്ടിലുണ്ട് എങ്കിലും ഇതു വിതരണം ചെയ്യാത്തതില്‍ കരാര്‍ തൊഴിലാളികളും പ്രതിഷേധത്തിലാണ്. കുടിശിഖ അടയ്ക്കാത്ത പക്ഷം ജപ്തി ചെയ്യുന്ന അവസ്ഥയിലേക്ക് റവന്യു വകുപ്പ് മാറുമോ എന്ന ആശങ്കയിലാണ് വാട്ടര്‍ അതോറിട്ടി. സര്‍ക്കാരിന്റെ നയപരമായ തീരുമാനം മാത്രമാണ് ഏക പോംവഴി. അഷ്ടമി കാലം വരുന്നതോടെ വൈക്കത്ത് കുടിവെള്ള വിതരണം നിലയ്ക്കുമോ എന്ന ആശങ്ക ജനങ്ങളിലുണ്ട്.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം