Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
സന്ധ്യ മയങ്ങിയാല്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസി ശൂന്യം
18/11/2017

വൈക്കം: ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിക്ക് വെല്ലുവിളി ഉയര്‍ത്തി ഫാര്‍മസിയിലെ പ്രതിസന്ധിയും. ജില്ലയിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളില്‍ ഒന്നായ ഇവിടെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതിനെല്ലാം ഇടയിലേക്കാണ് ഉച്ചയ്ക്ക് ശേഷം ഫാര്‍മസിയില്‍ ജീവനക്കാരില്ലാത്തത് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. തിരക്കുള്ള രാവിലെ സമയങ്ങളില്‍ എത്തുന്ന രോഗികള്‍ പലരും തിരക്കൊഴിയുന്ന ഉച്ചയ്ക്കുശേഷം ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടുന്നു. എന്നാല്‍ കുറിക്കുന്ന മരുന്നുകള്‍ ഒന്നുംതന്നെ ഇവര്‍ക്ക് ലഭിക്കാറില്ല. വിവരം തിരക്കിയാല്‍ ഉച്ചയ്ക്ക് രണ്ടിനുശേഷം ഫാര്‍മസിയില്‍ ജീവനക്കാരില്ലെന്ന മറുപടിയാണ് ഉടന്‍ എത്തുന്നത്. തര്‍ക്കം മുറുകുമ്പോള്‍ താല്‍ക്കാലിക മുറിയില്‍ കൂട്ടിവെച്ചിരിക്കുന്ന ചില മരുന്നുകളും ഗുളികകളും നല്‍കി രോഗികളെ പറഞ്ഞുവിടുന്നു. ബാക്കി വേണമെങ്കില്‍ ഫാര്‍മസി പ്രവര്‍ത്തിക്കുന്ന രാവിലെ സമയങ്ങളില്‍ എത്തണമെന്നും കല്‍പിക്കുന്നു. എന്നാല്‍ ചീട്ടുമായി രോഗികളും അതല്ലെങ്കില്‍ അവരുടെ ബന്ധുക്കളും അടുത്തദിവസം രാവിലെ എത്തുമ്പോള്‍ വീണ്ടും മരുന്ന് വേണമെങ്കില്‍ ഡോക്ടര്‍മാരെ കാണണമെന്നു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ രോഗികള്‍ക്ക് മരുന്ന് കുറിച്ചുനല്‍കിയ ഡോക്ടര്‍മാര്‍ ആരും തന്നെ ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടാകാറില്ല. ഇങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇവിടെ നിഴലിച്ചു നില്‍ക്കുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് ആശുപത്രി അധികാരികളും നഗരസഭയുടെ ആരോഗ്യവകുപ്പും പുലര്‍ത്തി പോരുന്നത്. രോഗികളെ ബാധിക്കുന്ന ഇതുപോലുള്ള പല പ്രശ്‌നങ്ങളും ആശുപത്രിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ് കാലങ്ങളായി അധികാരികള്‍.

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്