പൂ പന്തല്‍ നിര്‍മ്മിക്കും.
18/11/2017
അഷ്ട്മി ദിവസം മൂത്തേടത്ത്കാവിലമ്മയ്ക്കും ഇണ്ടംതുരുത്തില്‍ ഭഗവതിയ്ക്കും വരവേല്‍പ്പ് നല്കാന് തെക്കേനടയില്‍ സ്ഥാപിക്കുന്ന വിളക്ക് പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം നഗരസഭ മുന്‍ കൗണ്‍സിലര്‍ ബി.ചന്ദ്രശേഖരന്‍നായര്‍ നിര്‍വ്വഹിക്കുന്നു
വൈക്കം: അഷ്ട്മി ദിവസം രാത്രിയില്‍ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന മൂത്തേടത്ത്കാവിലമ്മയ്ക്കും ഇണ്ടംതുരുത്തില്‍ ഭഗവതിയ്ക്കും തെക്കേനടയില്‍ വിളക്ക് പന്തലില്‍ വരവേല്‍പ്പ് നല്‍കും. തെക്കേനട വൈദ്യുത ഓഫീസിനു സമീപം വിളക്ക് വയ്പ്പ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് നില പൂ പന്തല്‍ നിര്‍മ്മിക്കും. പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം നഗരസഭ മുന്‍ കൗണ്‍സിലര്‍ ബി.ചന്ദ്രശേഖരന്‍നായര്‍ നിര്‍വ്വഹിച്ചു. കെ.പി ശിവജി, പി.എന്‍ ശ്രീധരപണിക്കര്‍, എം.ഡി അനില്‍കുമാര്‍, ബി.ശശിധരന്, എ.സനീഷ്കുമാര്, റ്റി.എന്‍ നാരായണന്‍നായര്‍, പി.ജയകൃഷ്ണന്, ജി രഘുനാഥ്, ജി സുരേന്ദ്രന്, എം.ഉണ്ണികൃഷ്ണന്, ഇല്ലിയ്ക്കല്‍ രാധാകൃഷ്ണന്, ജലജ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. നടത്തിപ്പിനായി കെ.പി ശിവജി പ്രസിഡന്റായി സംഘാടക സമിതി രൂപീകരിച്ചു.