Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
കൊടിക്കയര്‍ സമര്‍പ്പണം 19ന് നടക്കും.
18/11/2017

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിയുടെ കൊടിയേറ്റിനുള്ള കൊടിക്കയര്‍ സമര്‍പ്പണം 19ന് നടക്കും. രാവിലെ 9.30ന് കൊടിമരച്ചുവട്ടില്‍ അവകാശികളായ ഉന്റാശ്ശേരി കുടുംബക്കാര്‍ കയര്‍ സമര്‍പ്പിക്കും. രാജഭരണ കാലംമുതല്‍ ഉന്റാശ്ശേരി കുടുംബത്തിനാണ് കയര്‍ സമര്‍പ്പിക്കുന്നതിനുള്ള അവകാശം. വ്രതാനുഷ്ഠാനങ്ങളോടെയാണ് കൊടിക്കയര്‍ നിര്‍മിക്കുന്നത്. കുടുംബത്തിലെ കാരണവരാണ് ചടങ്ങ് നിര്‍വഹിക്കുക. കൊടിയേറ്റിനുമുന്‍പായി നടക്കേണ്ട പ്രധാന ചടങ്ങായ സമൂഹസന്ധ്യാവേലകള്‍ 24ന് ആരംഭിക്കും. 24, 26, 27, 28 തീയതികളിലാണ് സമൂഹസന്ധ്യാവേലകള്‍ നടക്കുന്നത്. 24ന് വൈക്കം സമൂഹത്തിന്റെ സന്ധ്യാവേല ദിവസം രാവിലെയും വൈകുന്നേരവും നടക്കുന്ന ശ്രീബലിയ്ക്ക് ആനപ്പുറത്താണ് എഴുന്നള്ളത്ത്. 24നും 28നും നടക്കുന്ന സന്ധ്യാവേലയ്ക്ക് ഒറ്റപ്പണം സമര്‍പ്പിക്കല്‍ എന്ന ചടങ്ങും ഉണ്ട്. 27ന് വിശ്വബ്രഹ്മസമാജത്തിന്റെ സന്ധ്യാവേല നടക്കും. 28ന് രാവിലെ കൊടിയേറ്ററിയിപ്പ്, വൈകുന്നേരം എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ കുലവാഴപുറപ്പാട് താലപ്പൊലി, തുടര്‍ന്ന് തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ ക്ഷേത്രശുദ്ധി എന്നിവ നടക്കും. 29ന് രാവിലെ 6.30നും 7.30നും മദ്ധ്യേയാണ് അഷ്ടമിയുടെ കൊടിയേറ്റ്. അഷ്ടമി ദര്‍ശനം ഡിസംബര്‍ പത്തിന് പുലര്‍ച്ചെ നടക്കും.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം