Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
കൊല്ലി ഉപയോഗിച്ച് അനധികൃതമായി മണ്ണും കക്കായും വാരുന്നവര്‍ക്കെതിരെ നടപടിയെടുക്കണം
18/11/2017

വൈക്കം: വേമ്പനാട്ടു കായലില്‍ വൈക്കം ലൈംഷെല്‍ സഹകരണസംഘത്തിന്റെ ലീസ് ഏരിയായില്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്ന് കൊല്ലി ഉപയോഗിച്ച് അനധികൃതമായി മണ്ണും കക്കായും സ്വകാര്യവ്യക്തികള്‍ വാരുന്നത് കായലില്‍ വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കക്കാ മത്സ്യസമ്പത്തിന് വംശംനാശം സംഭവിക്കുന്നത് ഗൗരവപൂര്‍വ്വം കണ്ട് നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് വൈക്കം ലൈം ഷെല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ഡി ബാബു, ലൈം ഷെല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡി.ബിനോയി എന്നിവര്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംഘം റോയല്‍റ്റി, സെയില്‍സ് ടാക്‌സ്, ജി.എസ്.ടി ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് അടച്ച് തൊഴിലാളികളുടെ സംഘം വ്യവസായം നടത്തുമ്പോള്‍ സ്വകാര്യവ്യക്തികള്‍ അനധികൃതമായി യാതൊരുവിധ ഫീസും നല്‍കാതെ സര്‍ക്കാരിന് ഭീമമായ നഷ്ടം വരുത്തി നടത്തുന്ന ഈ നടപടി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കയ്യേറ്റക്കാരുടെ പേരില്‍ കേസ്സെടുക്കാന്‍ അധികാരികള്‍ തയ്യാറാകത്തതില്‍ യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു