Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
തോട്ടകത്തുനിന്നും ചെട്ടിമംഗലത്തേയ്ക്ക് വലിയാനപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കണമെന്ന് പ്രദേശവാസികള്‍
18/11/2017

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ തോട്ടകത്തുനിന്നും ചെട്ടിമംഗലത്തേയ്ക്ക് വലിയാനപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. രാജഭരണകാലം മുതലുള്ള കടത്ത് കടവാണിവിടെയുള്ളത്. ഇപ്പോള്‍ ഇത് പി.ഡബ്യൂ.ഡി വകയായി നില്‍ക്കുന്നു. പാലം യാഥാര്‍ത്ഥ്യമായാല്‍ ആലപ്പുഴ, ചേര്‍ത്തല, കുമരകം എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കോട്ടയം, എറണാകുളം ഭാഗങ്ങളിലേയ്ക്ക് പോകുന്നതിന് എളുപ്പമാകും. കൂടാതെ ഈ പ്രദേശങ്ങളുടെ വികസനത്തിന് ഇത് വഴിതെളിക്കുകയും ചെയ്യും. ആയതിനാല്‍ പാലം നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പരുത്തുമുടിയില്‍ നടന്ന സമ്മേളനങ്ങളില്‍ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. പ്രകടനവും പൊതുസമ്മേളനവും സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി റ്റി.ജെ അഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മന്ത്രി പി.തിലോത്തമന്‍, പി.സുഗതന്‍, കെ.ഡി വിശ്വനാഥന്‍,കെ.ജി രാജു, കെ.വി ഉദയകുമാര്‍, സാബു പി മണലൊടി, ആര്‍.ബിജു, കെ.അജിത്ത്, സി.കെ ആശ എം.എല്‍.എ, സി.ജി പൊന്നപ്പന്‍, കെ.ചെല്ലപ്പന്‍, അഡ്വ. എം.ജി രഞ്ജിത്ത്, കെ.കെ സാബു എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി അഡ്വ. പി.രാജീവിനെ തിരഞ്ഞെടുത്തു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം