Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
അഷ്ടമി വിളക്കവയ്പ്പ് പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
17/11/2017
ഉദയനാപുരത്തപ്പന് വരവേല്‍പ്പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി ട്രസ്റ്റ് നിര്‍മ്മിക്കുന്ന അഷ്ടമി വിളക്കവയ്പ്പ് പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു

വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിയ്ക്കും, ശ്രീനാരായണപുരത്തപ്പനും വരവേല്‍പ്പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ എഴ്‌നില പൂപന്തല്‍ നിര്‍മ്മിക്കും. കൊച്ചാലുംചുവട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് 5 ലക്ഷം രൂപ ചിലവില്‍ പന്തല്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണോദ്ഘാടനം മേല്‍ശാന്തി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. പ്രസിഡന്റ് ശശിധരന്‍ പുന്നയ്ക്കല്‍, വൈസ് പ്രസിഡന്റ് ശിവദാസ്, സെക്രട്ടറി സുധാകരന്‍, ചന്ദ്രന്‍, മനോജ്, പവിത്രന്‍, രമേഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, പ്രസാദ്, വാസു, രാജന്‍, ഹരി, ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു. അഷ്ടമി ദിവസം 51 പറ അരിയുടെ പ്രാതലും ഭഗവതി സന്നിധിയില്‍ പ്രത്യേക പൂജകളും നടത്തും.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു