Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
സംഘാടക സമിതി രൂപീകരണയോഗം
17/11/2017

വൈക്കം: കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസ്സോസിയേഷന്റെ (കെ.ആര്‍.ഡി.എ) 16-ാമത് സംസ്ഥാന സമ്മേളനത്തിന് വൈക്കത്ത് നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണയോഗം എ.ഐ.റ്റി.യൂ.സി ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസില്‍ ചേര്‍ന്നു. ചെത്ത് തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി റ്റി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, അസിസ്റ്റന്റ് സെക്രട്ടറി എം.ഡി ബാബുരാജ്, മഹിളാ സംഘം വൈക്കം മണ്ഡലം സെക്രട്ടറി പി.എസ് പുഷ്പമണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, വി.കെ അനില്‍കുമാര്‍, കെ.ആര്‍.ഡി.എസ്.എയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി സുമോദ്, സംസ്ഥാന കമ്മറ്റി അംഗം എം.ജെ ബെന്നിമോന്‍, വൈക്കം മേഖലാ പ്രസിഡന്റ് ദേവസ്യ കെ.പി, സെക്രട്ടറി ശ്യാംരാജ് പി.ആര്‍, രാംദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. സി.കെ ആശ എം.എല്‍.എ, റ്റി.എന്‍ രമേശന്‍, പി.സുഗതന്‍ എന്നിവര്‍ രക്ഷാധികാരിയായും, കെ.ഡി വിശ്വനാഥന്‍ ചെയര്‍മാനായും ശ്യാംരാജ് പി.ആര്‍ ജനറല്‍ കണ്‍വീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സമ്മേളന നഗരിയിലേക്കുള്ള ദീപശിഖാ പ്രയാണം സി.കെ വിശ്വനാഥന്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് പുറപ്പെടും.

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്