Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
ബധിര അസോസിയേഷന്റെ 31-ാമത് ജില്ലാ സമ്മേളനവും 60-ാമത് അന്താരാഷ്ട്ര ബധിര ദിനാഘോഷവും
23/09/2017

വൈക്കം: കോട്ടയം ജില്ലാ ബധിര അസോസിയേഷന്റെ 31-ാമത് ജില്ലാ സമ്മേളനവും 60-ാമത് അന്താരാഷ്ട്ര ബധിര ദിനാഘോഷവും ''ബധിരസംഗമം 2017'' എന്ന പേരില്‍ തലയോലപ്പറമ്പ് നീര്‍പ്പാറ അസീസി ബധിരവിദ്യാലയത്തില്‍ ഇന്നു (24ന്)നടക്കും. ബധിരവിവാഹ കൂടിക്കാഴ്ച, ബോധവല്‍കരണക്ലാസുകള്‍, സൗജന്യപഠന സഹായ വിതരണം, വിജയികള്‍ക്ക് അവാര്‍ഡ് വിതരണം, വിരമിച്ച അധ്യാപകരെ ആദരിക്കല്‍ എന്നിവയാണ് പരിപാടികള്‍. രണ്ടു ദിവസമായി നടക്കുന്ന പരിപാടിയില്‍ ഇന്ന് വിവാഹ കൂടിക്കാഴ്ച നടന്നു. ഇന്നു രാവിലെ 9.30 മുതല്‍ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ തലയോലപ്പറമ്പ് എ.എസ്.ഐ ഷാജഹാന്‍, മദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. ഫെബി ലിയോ മാത്യു എന്നിവര്‍ നയിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ ഡി എ ഡി ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം ആന്‍സമ്മ, സുഭീഷ്‌കുമാര്‍, ഡോ. മുസ്തഫ, സി ലിനറ്റ്, ഷാജഹാന്‍, സ്മിത മേരി, സന്തോഷ് സി ഇടശ്ശേരി, പി ജെ ജെയിംസ്, സീമ ജെയിംസ്, എന്‍ ആര്‍ സുനില്‍, ലില്ലിക്കുട്ടി കെ എന്‍ രഘുനാഥന്‍, ബീന ബെന്നി എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, ജനറല്‍ കണ്‍വീനര്‍ കെ എന്‍ രഘുനാഥന്‍, എ കെ എ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് സി ഇടശ്ശേരില്‍, പി ജെ ജെയിംസ്, എന്‍ ആര്‍ സുനില്‍, വനിതാഫോറം പ്രസിഡന്റ് സീമ ജെയിംസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ബീന ബന്നി, എന്നിവര്‍ പങ്കെടുത്തു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി