Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
നിവേദനം നല്‍കി.
22/09/2017

വൈക്കം: താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ (ട്രാക്ക്) എം എല്‍ എ സി കെ ആശയ്ക്ക് നിവേദനം നല്‍കി. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയ വികസന സെമിനാറില്‍ ചര്‍ച്ച ചെയ്യാതെപോയതും വൈക്കത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്നതുമായ പദ്ധതികള്‍ കൂടി വികസനരേഖയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം നല്‍കിയത്. ബോട്ടുജെട്ടി-ബീച്ച്-ഇന്‍ലാന്റ് വാട്ടര്‍വേ-തോട്ടുവക്കം റോഡും പാലവും, തുറവൂര്‍ പമ്പ റോഡിലെ നേരേകടവ്-മാക്കേക്കടവ് പാലം പൂര്‍ത്തിയാകുന്നതോടെ നേരേകടവ്-ഉദയനാപുരം റോഡ് 15 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍, വൈക്കം ക്ഷേത്രത്തിന്റെ നാലുഗോപുരങ്ങളില്‍ നിന്നും 100 മീറ്റര്‍ മാറി റിംഗ് റോഡ്, വൈക്കം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ ചാലപ്പറമ്പില്‍ നിന്നും വൈക്കം-വെച്ചൂര്‍ റോഡിലെ തോട്ടകം അട്ടാറ വളവിലേക്ക് വൈക്കം ബൈപ്പാസ് റോഡും, ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിക്കല്‍, ചെട്ടിമംഗലം പാലനിര്‍മ്മാണം എന്നിവ കൂടി വികസനരേഖയില്‍ ഉള്‍പ്പെടുത്തണമെന്നും 2018-19 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ കൂടി സ്വീകരിക്കണമെന്നും 'ട്രാക്ക്'ആവശ്യപ്പെട്ടു. യോഗത്തില്‍ ട്രാക്ക് പ്രസിഡന്റ് പി ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എം അബു, കെ രഘുനന്ദനന്‍, കെ ആര്‍ രാജന്‍, എ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം