Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും
22/09/2017
അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവതനവാഹയജ്ഞവും നവരാത്രി ആഘോഷവും ചിന്മയമിഷന്‍ ആചാര്യന്‍ സുധീര്‍ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും തുടങ്ങി. കോട്ടയംചിന്മയ മിഷന്‍ ആചാര്യന്‍ സുധീര്‍ ചൈതന്യ ഉദ്ഘാടനം ചെയ്തു. നവരാത്രി മണ്ഡപത്തില്‍ കലാപരിപാടികള്‍ ക്ഷേത്രകലാപീഠം അധ്യാപകന്‍ ബാലുശ്ശേരി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ കലവൂര്‍ വെങ്കിട്ടരാമനുണ്ണി മാഹാത്മ്യ പ്രഭാഷണം നടത്തി. ആചാര്യന്മാരായ ശിവദാസ് കുഴിപറമ്പില്‍, ചക്രപാണി എന്നിവര്‍ സഹകാര്‍മ്മികരായി. 24ന് വൈകിട്ട് ഡോ: എം എം ബഷീര്‍ പ്രഭാഷണം നടത്തും. 25ന് വൈകിട്ട് അമ്പലപ്പുഴ വിജയകുമാര്‍ സോപാനസംഗീതം അവതരിപ്പിക്കും. 26ന് വൈകിട്ട് ഡോ: ഇടനാട് രാജന്‍ നമ്പ്യാരുടെ പാഠകം നടക്കും. 27ന് രാവിലെ 11ന് പാര്‍വ്വതിസ്വയംവരചടങ്ങ് നടക്കും.ഡോ:പി വി വിശ്വനാഥന്‍ നമ്പൂതിരി പ്രഭാഷണം നടത്തും.28ന് ദുര്‍ഗ്ഗാഷ്ടമി ആഘോഷിക്കും.വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജയും പൂജവെയ്പും നടക്കും. 7ന് സാമ്പ്രദായിക ഭജനയും നടക്കും. 29ന് മഹാനവമി ആഘോഷിക്കും. രാവിലെ 11.30ന് കുമാരി പൂജയും വൈകിട്ട് 9ന് ഭക്തിഗാനമേളയും നടക്കും. 30ന് വിജയദശമി ആഘോഷിക്കും. 7.30ന് വിദ്യാരംഭം, പൂജയെടുപ്പ്്, 12ന് മഹാപ്രസാദ ഊട്ട് എന്നിവ നടക്കും.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം