Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
ശ്രീനാരായണ ഗുരുവിന്റെ 90-ാമത് മഹാസമാധി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
21/09/2017
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ടൗണ്‍ ഗുരുമന്ദിരത്തില്‍ നടന്ന ഉപവാസ യജ്ഞം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്റെയും 54 ശാഖായോഗങ്ങളുടെയും നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് സമാധി ദിനമാചരിച്ചു. ടൗണ്‍ ഗുരുമന്ദിരത്തില്‍ സമൂഹപ്രാര്‍ത്ഥന, ഉപവാസം, പുഷ്പാര്‍ച്ചന, ദീപകാഴ്ച, പായസവിതരണം എന്നിവ നടത്തി. ഉപവാസ യജ്ഞം എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ പിറ്റി മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ്, സെക്രട്ടറി എം പി സെന്‍, കെ റ്റി അനില്‍കുമാര്‍, പി പി സന്തോഷ്, രാജേഷ് മോഹന്‍, വി വേലായുധന്‍, സുനില്‍ കുമാര്‍, അനില്‍ സച്ചിത്ത്, സജി, ജി എസ് ബൈജു, സുധീര്‍ ഇടവട്ടം, മണിമോഹന്‍, ലൈല ചെല്ലപ്പന്‍, പി വി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം: ടൗണ്‍ 111-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് സമാധിദിനം ആചരിച്ചു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാര വിതരണം, അന്നദാനം, സമൂഹപ്രാര്‍ത്ഥന, ശാന്തിയാത്ര എന്നിവ നടത്തി. സമാധി ദിനാചരണ പരിപാടി യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്്തു. യൂണിയന്‍ സെക്രട്ടറി എം പി സെന്‍, ശാഖാ പ്രസിഡന്റ് രമേശ് ബാബു, സെക്രട്ടറി കെ കെ വിജയപ്പന്‍, ലൈല ബാലകൃഷ്ണന്‍, അനില്‍ സച്ചിത്ത്, ഉദയമ്മ, കെ വി ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കം: ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ സമാധി ദിനാചരണത്തോടനുബന്ധിച്ച് വൈക്കം ടൗണില്‍ ശാന്തിയാത്ര നടത്തി. പടിഞ്ഞാറേനട ഗുരുമന്ദിരത്തിലേയ്ക്ക് പുറപ്പെട്ട ശാന്തിയാത്രക്ക് പ്രസിഡന്റ് കെ നാരായണന്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ അനിഴം, പീതാംബരന്‍, അശോകന്‍, ബിജു കണ്ണേഴന്‍, ഷാജിമോന്‍, സുമ അനിയപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തലയോലപ്പറമ്പ്: എസ് എന്‍ ഡി പി യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 90-ാമത് മഹാസമാധി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. യൂണിയനു കീഴിലുള്ള എല്ലാ ശാഖകളിലും ശാന്തിയാത്ര, ഗുരുപുഷ്പാഞ്ജലി, ഉപവാസ പ്രാര്‍ത്ഥന, പ്രഭാഷണം, വിശ്വശാന്തി സമ്മേളനം എന്നിവ നടത്തി. 221-ാം നമ്പര്‍ അടിയം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തില്‍ ശാന്തിയാത്രക്കു നടക്കുന്ന വിശ്വശാന്തി സമ്മേളനം യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിജയലാല്‍ നെടുങ്കണ്ടം ഗുരുദേവ പ്രഭാഷണം നടത്തി. വിജയന്‍ പാറയില്‍, ഉഷ തങ്കന്‍, അജീഷ്‌കുമാര്‍, അജിത്കുമാര്‍, ടി.ആര്‍ അനൂപ്, സിനി കുഞ്ഞുമോന്‍, പ്രമീള പ്രസാദ്, ഷിബു ഉമ്മാപ്പറമ്പ്, ആര്യ പതിയാട്ട്, ഷാജി കുറുമഠം, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു