Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
28
March  2024
Thursday
DETAILED NEWS
എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് ലോങ് മാര്‍ച്ചിന് വൈക്കത്ത് ആവേശോജ്ജ്വല സ്വീകരണം
19/07/2017
എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് ലോങ് മാര്‍ച്ചിന് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.തിരുമലൈ പ്രസംഗിക്കുന്നു.

വൈക്കം: 'സേവ് ഇന്‍ഡ്യ, ചെയ്ഞ്ച് ഇന്‍ഡ്യ' എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് നേതൃത്വത്തില്‍ നടത്തുന്ന ലോങ് മാര്‍ച്ചിന് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ ആവേശോജ്ജ്വല സ്വീകരണം. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരായി കഴിഞ്ഞ 15ന് കന്യാകുമാരിയില്‍ ആരംഭിച്ച മാര്‍ച്ച് സെപ്റ്റംബര്‍ 12ന് പഞ്ചാബിലെ ഹുസൈനിവാലയിലാണ് സമാപിക്കുന്നത്. ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനം മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. മതാന്ധത ബാധിച്ച സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള തീവ്രയജ്ഞമാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളും ദളിതരും രാജ്യത്ത് ദിനംപ്രതി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മള്‍ എന്തു ഭക്ഷണം കഴിക്കണമെന്നു പോലും തീരുമാനിക്കുന്നത് ഭരണാധികാരികളായി മാറുന്നത് പ്രാകൃതമായ ഫാസിസ്റ്റ് ശൈലിയാണ്. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ രാജ്യത്തെ വിദ്യാര്‍ത്ഥി-യുവജന സമൂഹം മുന്നിട്ടിറങ്ങണമെന്നും മുല്ലക്കര രത്‌നാകരന്‍കൂട്ടിച്ചേര്‍ത്തു. തണ്ണീര്‍മുക്കത്തുനിന്നും നൂറുകണക്കിന് ടൂവിലറുകളുടെ അകമ്പടിയോടെ പടിഞ്ഞാറെഗോപുരനടയില്‍ എത്തിച്ചേര്‍ന്ന ലോങ് മാര്‍ച്ചിനെ വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, നിലക്കാവടി, നാടന്‍ കലാരൂപങ്ങള്‍, കരിമരുന്ന് പ്രയോഗം എന്നിവയോടെ സ്വീകരിച്ച് സമ്മേളനഗറില്‍ എത്തിച്ചു. ജാഥയെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് ബോട്ട്‌ജെട്ടി മൈതാനിയില്‍ എത്തിച്ചേര്‍ന്നത്. സ്വീകരണസമ്മേളനത്തില്‍ സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. കെ.ഡി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.തിരുമലൈ, അഫ്താബ് ആലംഖാന്‍, സെയ്ദ് വലിയുള്ള ഖാദിരി, വിശ്വജിത്ത് കുമാര്‍, ആര്‍.സജിലാല്‍, മഹേഷ് കക്കത്ത്, ചിഞ്ചു ബാബു, അഡ്വ. വി.ബി ബിനു, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ശുഭേഷ് സുധാകരന്‍, പി.പ്രദീപ്, മനോജ് ജോസഫ്, സി.കെ ആശ എം.എല്‍.എ, ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, പി.സുഗതന്‍, ജോണ്‍ വി.ജോസഫ്, അനുപ എം.ദാസ്, സഞ്ജു സുരേഷ്, എസ്.ബിജു, അഡ്വ. എം.ജി രഞ്ജിത്ത്, എം.പി സാനു, ഭൈര കൃഷ്ണന്‍, അശ്വിന്‍ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു