Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
'നമ്മുടെ ആരോഗ്യം പദ്ധതി': രണ്ടാംഘട്ടം പ്രവര്‍ത്തനം തുടങ്ങി.
19/07/2017
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ 97 കരയോഗങ്ങളില്‍ നടപ്പാക്കുന്ന നമ്മുടെ ആരോഗ്യം പദ്ധതി യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ 97 കരയോഗങ്ങളില്‍പ്പെട്ട കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന 'നമ്മുടെ ആരോഗ്യം പദ്ധതി' യുടെ രണ്ടാംഘട്ടം പ്രവര്‍ത്തനം തുടങ്ങി. എന്‍.എസ്.എസ് ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതലയിലാണ് പരിപാടികള്‍ നടത്തുന്നത്. ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പരിശീലനവും ബോധവല്‍ക്കരണവും നല്‍കും. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ലഹരിമോചനം, വാര്‍ഷിക വൈദ്യ പരിശോധന, യോഗ, ധ്യാനം എന്നീ പഞ്ചശീലങ്ങള്‍ ഓരോ കുടുംബങ്ങള്‍ക്കും നല്‍കി ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ പ്രവര്‍ത്തന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എച്ച്.ആര്‍ സെന്റര്‍ സഹകോര്‍ഡിനേറ്റര്‍ പി.പ്രസാദ് ക്ലാസ്സ് നയിച്ചു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി