Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
തരിശുപാടത്ത് ജൈവനെല്‍കൃഷിയ്ക്ക് തുടക്കംകുറിച്ച് അനാമയ
18/07/2017
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ തമ്പിത്തറ പാടശേഖരത്തില്‍ അനാമയയുടെ നേതൃത്വത്തില്‍ നടത്തിയ വിതഉത്സവം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാല്‍ നൂറ്റാണ്ടായി തരിശുകിടന്നിരുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചര ഏക്കര്‍ വരുന്ന തമ്പിത്തറ പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കി അനാമയ. ജൈവകാര്‍ഷികരംഗത്ത് സജീവസാന്നിധ്യമായ അനാമയ ജൈവനെല്‍കൃഷിയാണ് ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള ശ്രേയസ് വിത്താണ് വിതക്കുന്നത്. നിയോജകമണ്ഡലത്തിലെ നൂറു ക്യാന്‍സര്‍ രോഗബാധിതകര്‍ക്ക് സൗജന്യമായി ജൈവഅരി നല്‍കുക എന്നതാണ് പ്രഥമലക്ഷ്യം. ബാക്കി വരുന്ന അരി റൈസ് ബോണ്ടിലൂടെ പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിതരണം നടത്തും. വിതയുത്സവം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, മെമ്പര്‍ ശശികല, കാര്‍ഷിക ഗവേഷണവിഭാഗം അസി. പ്രൊഫ. ഷൈലജ, ഡോ. എന്‍.കെ ശശിധരന്‍, സീന, പി.പി പ്രേംലാല്‍, പി.സോമന്‍പിള്ള, രാധാകൃഷ്ണന്‍, കെ.പി മായ, സരീഷ്‌കുമാര്‍, സുനില്‍, കമലന്‍ എന്നിവര്‍ പ്രസംഗിക്കും.

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്