Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
മഴയോടൊപ്പമുണ്ടായ കനത്ത കാറ്റില്‍ മരം കടപുഴകി വീണു വീട് തകര്‍ന്നു വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്.
18/07/2017
കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ മരം കടപുഴകി വീണു തകര്‍ന്ന വെച്ചൂര്‍ വലിയ പുത്തറയില്‍ പങ്കജാക്ഷിയുടെ വീട്.

വൈക്കം: മഴയോടൊപ്പമുണ്ടായ കനത്ത കാറ്റില്‍ മരം കടപുഴകി വീണു വീട് തകര്‍ന്നു വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. വെച്ചൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പുന്നപ്പൊഴി വലിയ പുത്തറയില്‍ പങ്കജാക്ഷി(80)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം. അപകട സമയത്ത് വീടിനുള്ളില്‍ പങ്കാജാക്ഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ഷീറ്റ്ു മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടുപോയ പങ്കജാക്ഷിയെ അയല്‍വാസികള്‍ ഓടിക്കൂടിയാണ് രക്ഷപെടുത്തിയത്. കൈ ഒടിഞ്ഞ് മുതുകിന് മുറിവേറ്റ പങ്കജാക്ഷിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാനസിക രോഗിയായ മകനും പങ്കജാക്ഷിയും മാത്രമാണ് ഈ കുടുംബത്തിലുള്ളത്. വീട് തകര്‍ന്നതോടെ പ്രായാധിക്യവും രോഗം മൂലവും അവശതയിലായ പങ്കജാക്ഷിയ്ക്കും മാനസികരോഗിയായ മകന്‍ രമണനും (55) തല ചായ്ക്കാന്‍ ഇടമില്ലാതായി. നിര്‍ധനരായ ഈ കുടുംബത്തെ സഹായിക്കാന്‍ അടിയന്തിര നടപടി ആവശ്യമാണ്.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി