Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
ധൂപചൂര്‍ണവും ഹോമിയോ പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും
18/07/2017
മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ധൂപചൂര്‍ണ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിക്കുന്നു.

വൈക്കം: മഴക്കാലരോഗ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും അയുര്‍വേദ അപരാജിത ധൂപചൂര്‍ണവും ഹോമിയോ പ്രതിരോധ മരുന്നുകളും എല്ലാ വീടുകളിലും എത്തിക്കും. കൂടാതെ 19 വരെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ധൂപസന്ധ്യ നടത്തും. ഇതോടൊപ്പം വീടും പരിസരവും വൃത്തിയാക്കി അഴുകിക്കിടക്കുന്ന സ്ഥലങ്ങളില്‍ വിതറാനുള്ള കുമ്മായവും നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വാര്‍ഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ധൂപചൂര്‍ണം, ഹോമിയോ മരുന്ന്, കുമ്മായം എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിച്ചു. വല്ലകം ആയുര്‍വേദ ആശുപത്രിയില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഡി.സുനില്‍കുമാര്‍, ഗീത ഷാജി, എം.വി ശശികല, ജമീല നടരാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് കൃഷ്ണകുമാര്‍, സി.എസ് ബാബു, പി.എസ് മഹേഷ്, ശ്രീയമ്മ, രേഖ, അനുശ്രീ, സീനാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ വാളന്റിയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം