Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
അഴിമതിമുക്തം, നമ്മുടെ കേരളം മേഖലാതല സെമിനാര്‍ നാളെ (24ന്)
22/06/2017

വൈക്കം: സോഷ്യല്‍ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന അഴിമതിമുക്തം, നമ്മുടെ കേരളം മേഖലാതല സെമിനാര്‍ നാളെ (24ന്) ഉച്ചകഴിഞ്ഞ് 2.30ന് വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂള്‍ ഹാളില്‍ നടക്കും. സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി റാണി വൃന്ദ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. സ്‌ക്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാനും പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനനും ഉദ്ഘാടനം ചെയ്യും. കുഞ്ഞിളംകയ്യില്‍ സമ്മാനപരിപാടി ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് വികാരി വര്‍ഗീസ് ഇടശ്ശേരിയും പേരന്റ്‌സ് ഫോറം മേഖലാ കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി വി മാര്‍ക്കോസും ഉദ്ഘാടനം നിര്‍വഹിക്കും. താലൂക്ക് പ്രസിഡന്റ് കുരുവിള ആഗസ്തി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് അംഗം സി എന്‍ സന്തോഷ് അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് തൂമ്പുങ്കല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിര്‍മല ഷാജി എന്നിവര്‍ പ്രസംഗിക്കും.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം