Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
ഗതാഗതതടസ്സം ജനങ്ങള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
29/04/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കാര്‍ണിവെല്‍ തീയേറ്ററിനു സമീപം തുടര്‍ച്ചയായി ഉണ്ടാകുന്ന ഗതാഗതതടസ്സം ജനങ്ങള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സിനിമ തുടങ്ങുന്നതിനു മുന്‍മ്പും സിനിമ കഴിയുമ്പോഴും തീയേറ്ററിനു മുന്‍മ്പില്‍ വാഹനങ്ങള്‍ വന്ന് റോഡ് തടസ്സപ്പെടുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ ദിവസം അത്യാസന്ന നിലയിലുള്ള രോഗിയുമായി വന്ന ആംബുലന്‍സ് ഗതാഗതക്കുരുക്കിലകപ്പെടുകയും ആശുപത്രിയിലെത്താന്‍ താമസിച്ചതു മൂലം രോഗി മരിക്കുകയും ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനയാത്രക്കാര്‍ക്ക്, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാകാത്തരീതിയില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി അപകടസാധ്യത കുറയ്ക്കണമെന്ന് തീയേറ്റര്‍ ഉടമകളോട് പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കാര്‍ണിവെല്‍ തീയേറ്ററിന്റെ മുന്‍ഭാഗത്തെ റോഡില്‍ മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഗതാഗതതടസ്സം നീക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സി.പി.ഐ തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്