Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
നഗരസഭ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രസ്താവന സഹതാപാര്‍ഹം.
28/04/2017

വൈക്കം: നഗരസഭ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രസ്താവന സഹതാപാര്‍ഹം. കഴിഞ്ഞ കൗണ്‍സില്‍ ഭരണത്തില്‍ ഇവര്‍ നാശോന്‍മുഖമാക്കിയവ പുനര്‍നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ഭരണസമിതി ഏറെയും പരിശ്രമിക്കേണ്ടി വരുന്നത്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അനാഥമായി കിടക്കുന്ന നാല്‍പ്പതോളം മുറികള്‍, ആരോപണ വിധേയമായ ഐസ്പ്ലാന്റ് പത്ത് വര്‍ഷത്തേക്ക് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുത്തത്, അടച്ചുപൂട്ടിയ കുടുംബശ്രീ കാന്റീന്‍, ബീച്ചിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി ഇങ്ങനെ ഒന്നൊന്നായിവര്‍ നഗരവികസനത്തെ നശിപ്പിക്കുകയായിരുന്നു. അഷ്ടമിലേലത്തിലെ കള്ളക്കളികള്‍ എല്ലാവര്‍ക്കുമറിയുന്നതാണ്. ഇത്തവണ പതിമൂന്ന് ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ലേലത്തിലുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തികളിലും അഷ്ടമി ലേലത്തിലും ആനുകൂല്യങ്ങളില്‍ നിന്നും കമ്മീഷന്‍ പറ്റിയും വ്യാജരേഖകള്‍ ചമച്ചും സ്വന്തക്കാര്‍ക്ക് നഗരസഭ കെട്ടിടങ്ങള്‍ അനധികൃതമായി കൈയ്യേറിയും കുടില രാഷ്ട്രീയ തന്ത്രങ്ങള്‍ നിരന്തരം പ്രയോഗിച്ചും പത്തും ഇരുപതും വര്‍ഷങ്ങളായി കൗണ്‍സിലറായും അല്ലാതെയും നഗരവികസനത്തെ തുരങ്കം വച്ച് പരാജയപ്പെട്ട ചിലരുടെ അസ്വസ്തകളാണ് ഈ പ്രസ്താവനകളില്‍ വെളിപ്പെടുന്നത്. ജനപക്ഷ നിലപാടുകള്‍ കൈക്കൊണ്ട് നഗരസഭ കൗണ്‍സില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇക്കൂട്ടരെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. പുനരാരംഭിച്ച ജങ്കാര്‍ സര്‍വ്വീസ്, നഗരസഭാ ലോഡ്ജ്, പുനര്‍നിര്‍മ്മിച്ച പാര്‍ക്ക്, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ദളവാക്കുളം ബസ് സ്റ്റാന്റ്, പൊതുശ്മശാനം, ബീച്ച് കളിക്കളം, ഫയര്‍‌സ്റ്റേഷന്‍, സമഗ്രജൈവകൃഷി, ടൂറിസം ഫെസ്റ്റ്, നഗരശ്രീ ഭക്ഷണശാല, തുറന്നു പ്രവര്‍ത്തനമാരംഭിച്ച താലൂക്ക് ആശുപത്രിയിലെ ലാബറട്ടറി ഇവയെല്ലാം ഇക്കൂട്ടരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു. നാടിന്റെ വികസനത്തിന് ആത്മാര്‍ത്ഥമായി അണിചേരാനുള്ള ആര്‍ജ്ജവമാണ് ഇക്കൂട്ടര്‍ കാണിക്കേണ്ടത്. പാര്‍ക്ക് നിര്‍മ്മിച്ചത് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡാണ്. പാര്‍ക്കില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ശൗചാലയത്തിനാണ് ഫീസ് ഏര്‍പ്പെടുത്തിയത്. അത് കൗണ്‍സിലിന്റെ ഏകകണ്ഠമായ തീരുമാനമാണ്. അഴിമതിക്കാര്യത്തില്‍ ഏതന്വേഷണത്തിനും എപ്പോഴും തയ്യാറുമാണ്. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് അറിയിച്ചു.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി