Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
28
March  2024
Thursday
DETAILED NEWS
ദുരന്തശയ്യയില്‍ കിടക്കുന്ന സാന്ദ്രയ്ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി
25/03/2017
കുടവെച്ചൂര്‍ പിഴായില്‍ അവനി സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രോഗബാധിതയായ സാന്ദ്രയ്ക്ക് പണിതുനല്‍കിയ വീട്.

വൈക്കം: ദുരന്തശയ്യയില്‍ കിടക്കുന്ന സാന്ദ്രയ്ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ടും ആഹ്ലാദിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ അവള്‍ക്ക് ചുററുപാടുമുള്ളവര്‍ വേദനക്കിടയിലും ചെറിയ സന്തോഷത്തിലാണ്. കാരണം എന്നും ദുരന്തങ്ങള്‍ മാത്രം വേട്ടയാടുന്ന കുടുംബത്തിന് വീട് ലഭിച്ചതിന്റെ ആനന്ദം ദുഖത്തിനിടയിലും സന്തോഷം നല്‍കുന്നു. നാലാം വയസ്സില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സാന്ദ്ര തലചുററി വീണത്. ഇതിനുശേഷം ഇ.എസ്.ഐ ആശുപത്രിയിലെ ചികിത്സയില്‍ മെനഞ്ചെററിസ് രോഗമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് ചികിത്സ തുടര്‍ന്നെങ്കിലും കിടപ്പിലായി. സാന്ദ്ര ഇപ്പോള്‍ പതിനാറു വയസ്സില്‍ എത്തി നില്‍ക്കുകയാണ്. കുടുംബത്തിന്റെ ദുഃഖത്തിനു തണലേകാന്‍ കുടവെച്ചൂര്‍ പിഴായില്‍ അവനി സാംസ്‌കാരിക കേന്ദ്രം രംഗത്തുവന്നു. പിന്നീട് സമൂഹത്തിലെ സുമനസ്സുകളുടെയും വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സാന്ദ്രയുടെ ഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രസിഡന്റ് മോഹന്‍ദാസ് വെച്ചൂരും, ജനറല്‍ സെക്രട്ടറി രാജീവും അക്ഷീണപരിശ്രമം നടത്തി. ഇതിലൂടെയാണ് ദുഃഖം മാത്രം എന്നും ലഭിച്ചിരുന്ന കുടുംബത്തിന് ഒരു സന്തോഷ സുദിനമെത്തുന്നത്. സാന്ദ്രയുടെ വീടിന്റെ താക്കോല്‍ദാനം ഇന്ന് (26ന്) രാവിലെ പത്തിന് തിരക്കഥാകൃത്ത് പി.ബാലചന്ദ്രന്‍ നിര്‍വഹിക്കും. വി.കെ സുഗുണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ഡി.വൈ.എസ്.പി കെ.സുഭാഷ്, വി.ദേവാനന്ദ്, സി.ഐ വി.എസ് നവാസ്, രാജി പി.ജോയ്, ഡോ. സപ്ന, ജോര്‍ജ്ജ് കൂടല്ലി എന്നിവര്‍ പ്രസംഗിക്കും.

 


OTHER STORIES
  
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സമ്മേളനം