Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
16
April  2024
Tuesday
DETAILED NEWS
വൈഗയുടെ ചികിത്സ സഹായത്തിനായി ഇ.ബി.എസിന്റെ അഞ്ച് ബസുകള്‍ സര്‍വീസ് നടത്തി.
25/03/2017
വൈഗയ്ക്കുള്ള ഇ.ബി.എസ് ബസിന്റെ ഒരുദിവസത്തെ കളക്ഷന്‍ ഉടമ ഇടത്തില്‍ ജോസഫ് വൈഗയുടെ അപ്പുപ്പന്‍ കുമാരനു കൈമാറുന്നു.

വൈക്കം: രക്താര്‍ബുദം ബാധിച്ച വൈഗയുടെ ചികിത്സ സഹായത്തിനായി ഇ.ബി.എസിന്റെ അഞ്ച് ബസുകള്‍ സര്‍വീസ് നടത്തി. കൂത്താട്ടുകുളം കിഴക്കൊമ്പ് മഠത്തിപുല്ലുകാട്ട് എം.കെ ഹരികുമാറിന്റെ മകള്‍ അഞ്ചുവയസ്സുകാരി വൈഗ രക്താര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു മാസം മുന്‍പാണ് വൈഗയുടെ രോഗം സ്ഥിരീകരിച്ചത്. ഭീമമായ സാമ്പത്തികചെലവ് വരുന്ന ചികിത്സക്കുള്ള തുക കണ്ടെത്താന്‍ വേണ്ടിയാണ് ബസുകള്‍ സര്‍വീസ് നടത്തിയത്. വൈക്കം-പാലാ, വൈക്കം-കൈപ്പുഴമുട്ട്, വൈക്കം-എറണാകുളം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഇ.ബി.എസിന്റെ അഞ്ച് ബസുകളാണ് കാരുണ്യവാഹിനികളായി ഓടിയത്. ഇടത്തില്‍ ജോസഫിന്റെയാണ് ഇ.ബി.എസ് എന്ന പേരിലുള്ള അഞ്ച് ബസുകളും. ഒരു ദിവസത്തെ കളക്ഷന്‍ മുഴുവന്‍ വൈഗയ്ക്ക് നല്‍കുന്നതിനായാണ് സര്‍വീസ് നടത്തിയത്. ടിക്കററില്ലാതെ തന്നെ യാത്രക്കാര്‍ പണം നല്‍കുകയായിരുന്നു. ബസുകളുടെ കളക്ഷനും 46 ജീവനക്കാരുടെ ദിവസവേതനവുമുള്‍പ്പടെ ഒരുലക്ഷത്തി അയ്യായിരം രൂപയാണ് ചികിത്സ സഹായത്തിനായി നല്‍കിയത്. പ്രൈവററ് സ്റ്റാന്റില്‍ ബസ് ഉടമ ഇടത്തില്‍ ജോസഫ് വൈഗയുടെ അപ്പുപ്പന്‍ കുമാരന് സഹായനിധി കൈമാറി. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വസ്, പി.ശശിധരന്‍, അഡ്വ. വി.വി സത്യന്‍, എം.ഡി ബാബുരാജ്, സി.ടി അപ്പുക്കുട്ടന്‍, പി.വി ബിനോയി എന്നിവര്‍ പങ്കെടുത്തു.

 


OTHER STORIES
  
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം
മാലിന്യം നീക്കല്‍: പുഴയും കായലും ശുചീകരിക്കാന്‍ ചങ്ങാതിക്കൂട്ടം
കാളിയമ്മനടയില്‍ മീനഭരണി; ദര്‍ശന പുണ്യമായി വലിയ കളം
ഓളപ്പരപ്പുകളെ വര്‍ണാഭമാക്കി വടയാര്‍ ഇളങ്കാവ് ആറ്റുവേല ഭക്തിസാന്ദ്രമായി
സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു