Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
DETAILED NEWS
വടക്കുപുറത്തു ഗുരുതി നടത്തി.
25/03/2017
കാളിയമ്മനട ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വടക്കുപുറത്തു ഗുരുതി

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള വടക്കുപുറത്തു ഗുരുതി നടത്തി. തെക്കുപുറത്തു മണ്ഡപത്തില്‍ ഭദ്രകാളിയുടെ 12 കരങ്ങളോടുകൂടിയ ചിത്രം എഴുതി കളംപാട്ട് നടത്തിയ ശേഷമാണ് ദേശ ശുദ്ധിക്കായി വടക്കുപുറത്തു ഗുരുതി നടത്തിയത്. മേല്‍ശാന്തി മുരളീധരന്‍ മുഖ്യകാര്‍മികനായി. ശശിധരശര്‍മ്മ, ശ്രീകുമാര്‍ മുല്ലശ്ശേരിമഠം, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭദ്രകാളിയുടെ വര്‍ണ്ണകളം എഴുതിയത്. 30ന് രാത്രി 12ന് വടക്കുപുറത്തു വലിയഗുരുതി നടത്തും. ഭദ്രകാളിയുടെ 64 കരങ്ങളോടുകൂടിയ വലിയകളം വരച്ച് അതിലാണ് വടക്കുപുറത്തു ഗുരുതിയുടെ പൂജകള്‍ നടത്തുന്നത്.

 


OTHER STORIES
  
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം