Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
കളമെഴുത്തും പാട്ടും തുടങ്ങി.
25/03/2017
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ കളംപാട്ടിനായി തെക്കുപുറത്തു മണ്ഡപത്തില്‍ ദേവിയുടെ എട്ട് കരങ്ങളോട് കൂടിയ ചിത്രം വരച്ചപ്പോള്‍.

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ മീന ഭരണി ഉത്സവത്തോടനുബന്ധിച്ച് തെക്കുപുറത്തു പ്രത്യേകമായി തയ്യാറാക്കിയ മണ്ഡപത്തില്‍ ഭദ്രകാളിയുടെ പൂര്‍ണ്ണകായക ചിത്രം വരച്ച് കളമെഴുത്തും പാട്ടും തുടങ്ങി. ഭദ്രകാളി പ്രീതിക്കുവേണ്ടി 13 ദിനങ്ങളിലായി ദേവിയുടെ വിവിധ ഭാവങ്ങളാണ് വര്‍ണ്ണപ്പൊടികള്‍ കൊണ്ട് വരയ്ക്കുന്നത്. ആചാര്യന്മാരായ ശശിധരശര്‍മ്മ, ശ്രീകുമാര്‍ മുല്ലശ്ശേരിമഠം, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കളമെഴുത്തുംപാട്ടും നടന്നത്. വൈകിട്ട് ദീപങ്ങള്‍ തെളിയിച്ച് പൂജകള്‍ അര്‍പ്പിച്ചശേഷം കളംപാട്ട് തുടങ്ങും. കളംപാട്ടിന് മുന്നോടിയായി വില്‍പ്പാട്ടും ഉണ്ട്. മീനഭരണി ദിവസമായ 30ന് ഭദ്രകാളിയുടെ 16 കരങ്ങളോടുകൂടിയ ഏറ്റവും വലിയ കളമാണ് വരയ്ക്കുന്നത്്.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു