Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
ചക്കമഹോത്സവം നടത്തി.
25/03/2017
തോട്ടകം സെന്റ് ഗ്രിഗേറിയോസ് പള്ളിയില്‍ വീട്ടമ്മമാര്‍ക്കായി നടത്തിയ ചക്കമഹോത്സവം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസമ്പ്രദായങ്ങള്‍ ഉപേക്ഷിച്ച് ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന ഭക്ഷണശൈലിയിലേക്ക് പുതിയ തലമുറയെ നയിക്കുവാന്‍ തോട്ടകം സെന്റ് ഗ്രിഗേറിയോസ് പള്ളിയില്‍ ചക്കമഹോത്സവം നടത്തി. തോട്ടകത്തെ പള്ളി കേന്ദ്രീകരിച്ചുള്ള ജീവിതശൈലി ജാഗ്രതാമിഷനും ജാഗ്രതാ സര്‍ക്കിളും പരിപാടിക്ക് നേതൃത്വംനല്‍കി. ചക്കകൊണ്ട് 300 ലതികം വിഭവങ്ങള്‍ ഉണ്ടാക്കമെന്നു കണ്ടെത്തിയ ആന്‍സി മാത്യു പരിശീലനക്കളരിയും നടത്തി. ഇരുനൂറിലധികം വീട്ടമ്മമാരാണ് ചക്കവിഭവങ്ങളുടെ പുതിയ അറിവുകള്‍ നേടാന്‍ എത്തിയത്. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഫ്രാങ്കോ ചൂണ്ടല്‍ അധ്യക്ഷതവഹിച്ചു. ജഗ്രതാ മിഷന്‍ പ്രസിഡന്റ് ഫാ.തോമസ് ഞാറയ്ക്കല്‍, ആശ്രമം സുപ്പിരിയര്‍ ഫാ. സെബാസ്റ്റ്യന്‍ നെടിയാനി, ട്രസ്റ്റിമാരായ ജയിംസ് പൊള്ളാനി, തോമസ് ഇത്തിതറ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം