Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
കൃത്രിമ തുരുത്ത് നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍
25/03/2017

വൈക്കം: വേമ്പനാട്ട് കായലില്‍ തണ്ണീര്‍മുക്കം ബണ്ടിന് നടുവിലായി രണ്ട് കൃത്രിമ തുരുത്ത് നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ററി.യു.സി അധികാരികളോട് ആവശ്യപ്പെട്ടു. കായലിന്റെ പ്രകൃതിദത്തമായ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി കൃത്രിമമായി തുരുത്ത് നിര്‍മ്മിക്കുന്നതോടെ കായലിന്റെ നീരൊഴുക്ക് തടസ്സപ്പെടുകയും കായലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. അതിവേഗം മരിച്ചുകൊണ്ടിരിക്കുന്ന കായലിലെ നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാസെക്രട്ടറി ഡി.ബാബു, പ്രസിഡന്റ് കെ.എസ്.രത്‌നാകരന്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു