Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
29
March  2024
Friday
DETAILED NEWS
കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ശിക്ഷാര്‍ഹം
25/03/2017

വൈക്കം: കേരളം അതിരൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. കിണറുകളുടേയും കുളങ്ങളുടേയും ചെറിയ ജലശ്രോതസ്സുകളുടേയും ഇപ്പോഴുള്ള അവസ്ഥ വളരെ ദയനീയമാണ്. ഇതിനാശ്വാസമായി വൈക്കം, കടുത്തുരുത്തി അസംബ്ലി നിയോജക മണ്ഡലങ്ങളുടെ ഏക ആശ്രയമായ കുടിവെള്ള ശ്രോതസ്സ് മൂവാററുപുഴയാറാണ്. മേവെള്ളൂരില്‍ സ്ഥാപിച്ചിരിക്കുന്ന 45 എം.എല്‍.എ.ഡി ജലശുദ്ധീകരണ ശാലയില്‍ കുടിക്കുവാന്‍ അനുയോജ്യമായ ഉന്നത നിലവാരം പുലര്‍ത്തുന്ന കുടിവെള്ളം ശുചീകരിച്ച് പമ്പ് ചെയ്ത് വിവിധ ജലസംഭരണികളിലും ഭൂതല സംഭരണികളിലും ശേഖരിച്ച് വിതരണ ശൃംഖലയിലൂടെ ബൂസ്റ്റര്‍ പമ്പുഹൗസുകളില്‍ എത്തിച്ച്് വീണ്ടും ജലസംഭരണികളിലേക്ക് മാററി ജലവിതരണ പൈപ്പുകളിലൂടെ ഗാര്‍ഹീക ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്തുവരുന്നത്. എല്ലാവര്‍ക്കും കുടിവെള്ളം എന്ന ഉദ്ദേശത്തോടു കൂടിയാണ് പൊതുടാപ്പുകള്‍ നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.എന്നാല്‍ ജലദൗര്‍ലഭ്യമുള്ള ഈ സന്ദര്‍ഭത്തിലും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പോലീസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിന് ജലഅഥോറിട്ടി തീരുമാനിച്ചത്. പൊതുടാപ്പ് ദുരുപയോഗം ചെയ്യുന്നത് കുററകരമാണ്. കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവറേജ് ആക്ട് നമ്പര്‍ 11 സെക്ഷന്‍ 40 എ പ്രകാരം ശിക്ഷയായി പതിനായിരം രൂപ പിഴയോ ആറുമാസം ജയില്‍വാസമോ അല്ലെങ്കില്‍ ഇത് രണ്ടുംകൂടിയോ ശിക്ഷിക്കപ്പെടാവുന്നതുമാണ് എന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചിട്ടുള്ളതാണ്. പൊതുടാപ്പുകള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവനം ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ അത്യന്താപേക്ഷിതമാണ്. പോലീസ് സ്റ്റേഷനുകളില്‍ ജലമോഷണത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ നിയമാനുസരണം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 


OTHER STORIES
  
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
ദേവസ്വം ബോര്‍ഡ് വൈക്കം ഗ്രൂപ്പ് യാത്രയയപ്പ് സമ്മേളനം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു