Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
DETAILED NEWS
സ്വയം പര്യാപ്തതയിലേക്ക് ചുവടുറപ്പിച്ച് വൈക്കം നഗരസഭ ബജററ്.
24/03/2017
നഗരസഭയിലെ ബജററ് വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ അവതരിപ്പിക്കുന്നു

വൈക്കം: സ്വയം പര്യാപ്തതയിലേക്ക് ചുവടുറപ്പിച്ച് വൈക്കം നഗരസഭ ബജററ്. നഗരശ്രീ എന്ന ബ്രാന്റ് നെയിമില്‍ വൈക്കം നഗരസഭയിലെ കുടുംബശ്രീ മുഖേനയാണ് വിഷവിമുക്തമായ കറിപ്പൊടികള്‍, ധാന്യപ്പൊടികള്‍, തുണി സഞ്ചി, പച്ചക്കറികള്‍ തുടങ്ങിയവ മിതമായ വിലയ്ക്ക് വിപണനം ചെയ്യുക. നഗരത്തിലെ ജനങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്കായി വിപണനകേന്ദ്രവും സ്ഥാപിക്കും. സമഗ്ര ജൈവകൃഷി പദ്ധതിയിലൂടെ നാടിനാവശ്യമായ പച്ചക്കറിയും, മുട്ട, പാല്‍ ഉല്‍പ്പാദനവും സ്വയം പര്യാപ്തമാക്കും. നിലവിലുള്ള നഗരസഭാ കാര്യലയം പൊളിച്ചു മാററി നാലുനിലകളുള്ള ശതാബ്ദി മന്ദിരം നിര്‍മ്മിക്കാനും ബജററ് തുക വകയിരുത്തി. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നഗരസഭ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിന് രണ്ടുലക്ഷം രൂപയും പോളശ്ശേരിയില്‍ പണ്ഡിററ് കെ പി കറുപ്പന്‍ സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന് പത്തുലക്ഷം രൂപയും വകിയിരുത്തി. പ്രൈവറ്റ് ബസ് സ്റ്റാന്റിലെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ടോക്കണ്‍ തുക വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്ക് കറവ പശുക്കളെ വാങ്ങാന്‍ ക്ഷീരസംഘങ്ങള്‍ വഴി പത്ത് ലക്ഷം രൂപ വകയിരുത്തി. നഗരസഭാ കാര്യാലയത്തില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണവും നികുതി പിരിവില്‍ ഇ-പേയ്‌മെന്റും നടപ്പിലാക്കും. 15 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ബീച്ച് കളിസ്ഥലം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപ, വയോമിത്രം, പാലിയേററീവ് കെയര്‍ പദ്ധതികള്‍ക്ക് പ്രമുഖ പരിഗണന, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അന്‍പത് ലക്ഷം രൂപ, ടൂറിസത്തിന് പത്ത് ലക്ഷം, ഹരിത പദ്ധതികള്‍ക്ക് ഇരുപത്തി മൂന്ന്‌ലക്ഷം, അംഗന്‍വാടി പ്രവര്‍ത്തകരുടെ ഓണേറററിയത്തിന് പത്ത് ലക്ഷം, എല്ലാ വീടുകള്‍ക്കും ബയോഗ്യാസ് പ്ലാന്റ് സബ്‌സിഡി, മാലിന്യ സംസ്‌ക്കരണത്തിനായി 29 ലക്ഷം രൂപയും, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ സ്‌കോളര്‍ഷിപ്പിന് മൂന്നരലക്ഷം രൂപയും ജലസംരക്ഷണത്തിന് എട്ട് ലക്ഷം രൂപയും റോഡുകള്‍ക്ക് ഒരുകോടി രൂപയും, പട്ടികജാതി വിഭാഗങ്ങള്‍ക്കും മത്സ്യതൊഴിലാളി മേഖലയ്ക്കും പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തി. നഗരശ്രീ പദ്ധതിയില്‍ 500 വനിതകള്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ബജറ്റ്-ആമുഖപ്രസംഗം നടത്തി. വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ ബജററ് അവതരിപ്പിച്ചു. ബജററ് ചര്‍ച്ച 25ന് നടക്കും.

 


OTHER STORIES
  
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
സ്ഥാനാരോഹണവും ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും നടത്തി
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
സഹപാഠിക്ക് വീടൊരുക്കി വൈക്കം ശ്രീമഹാദേവ കോളേജ് വിദ്യാര്‍ഥികള്‍
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി