Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
25
April  2024
Thursday
DETAILED NEWS
കമ്മ്യൂണിററി ഹാളിന്റെ ഉദ്ഘാടനം നാളെ (26ന്)
24/03/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെ തിരുനടയില്‍ വടയാര്‍ സമൂഹം പുതുതായി പണികഴിപ്പിച്ചിരിക്കുന്ന കമ്മ്യൂണിററി ഹാളിന്റെ ഉദ്ഘാടനം നാളെ (26ന്) നടക്കും. രാവിലെ 9ന് ഹൈക്കോടതി റിട്ട. ജഡ്ജ് പി ആര്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭദ്രദീപപ്രകാശനം വൈക്കം മഹാദേവ ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ കിഴക്കിനിയേടത്ത് മേക്കാട് ചെറിയ മാധവന്‍ നമ്പൂതിരിയും ബ്രഹ്മശ്രീ ഭദ്രകാളി മററപ്പള്ളി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വ്വഹിക്കും. വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ പഞ്ചവാദ്യത്തോടെ വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. സമൂഹം പ്രസിഡന്റ് എം ഈശ്വരയ്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി പി പത്മനാഭയ്യര്‍ സ്വഗതമാശംസിക്കും. ചടങ്ങില്‍ ഹാളിന്റെ രൂപകല്പന നിര്‍വ്വഹിച്ച ഹോണററി ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കുന്നേല്‍മഠം പി രാജശേഖറെയും, പ്രോജക്ട് മാനേജ്‌മെന്റും കണ്‍സ്ട്രക്ഷനും നിര്‍വ്വഹിച്ച ജിതിന്‍ സുധാകൃഷ്ണനെയും ആദരിക്കും. രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തും. വൈക്കം മഹാദേവക്ഷേത്രം മേല്‍ശാന്തി റ്റി ഡി നാരായണന്‍ നമ്പൂതിരി യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പി എന്‍ നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഹരികൃഷ്ണമൂര്‍ത്തി സംഗീതം നിര്‍വ്വഹിച്ച് ശാന്തി ഈശ്വര്‍ ആലപിച്ച രാജരാജേശ്വരി സ്‌തോത്രം കാസറ്റ് പ്രകാശനം ഗാനരചയിതാവും കവിയുമായ ഒ എസ് ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. ചുവര്‍ചിത്ര പ്രകാശനം ഓള്‍ ഇന്ത്യാ ബ്രാഹ്മിന്‍സ് ഫെഡറേഷന്‍ സെക്രട്ടറി മണി എസ് തിരുവല്ല നിര്‍വ്വഹിക്കും. സി കെ ആശ എം എല്‍ എ, വൈക്കം നഗരപിതാവ് അനില്‍ ബിശ്വാസ്, അഡ്വ. പി കെ ഹരികുമാര്‍, ലതിക സുഭാഷ്, ഡോ. സി ആര്‍ വിനോദ്കുമാര്‍, ബിനീഷ് പ്ലാത്താനത്ത്, കെ സുഭാഷ്, സലിംകുമാര്‍, പി എസ് രാമന്‍, ഹരീന്ദ്രനാഥ്, ആര്‍ മുരളീധരന്‍ നായര്‍, ആര്‍ പ്രകാശ്, പി അമ്മിണികുട്ടന്‍, അഡ്വ. വി സമ്പത്ത്കുമാര്‍, മോഹന്‍ ഡി ബാബു, ബാലചന്ദ്രന്‍, മഹാദേവന്‍, കൃഷ്ണാംബാള്‍ തുടങ്ങി രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും. 11 മണി മുതല്‍ കാഞ്ചി-കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ കലൈ മാമണി മുടികൊണ്ടാന്‍ രമേഷ് ആന്റ് പാര്‍ട്ടിയുടെ വീണകച്ചേരിയും 2.30 മുതല്‍ തൃപ്പൂണിത്തുറ രാമകൃഷ്ണ ഭജന മണ്ഡലിയുടെ ഭജന്‍സും വൈകിട്ട് 5.30ന് ഗോപികാ രാജശേഖറിന്റെ നൃത്തസന്ധ്യയും 6.30 മുതല്‍ കഥകളിയും ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സമൂഹം പ്രസിഡന്റ് എം ഈശ്വരയ്യര്‍, സെക്രട്ടറി പി പത്മനാഭയ്യര്‍, ഖജാന്‍ജി മറ്റക്കാട്ട് ലക്ഷമണയ്യര്‍, ജോയിന്റ് സെക്രട്ടറി കൃഷ്ണയ്യര്‍, വൈസ് പ്രസിഡന്റ് ഡോ. എം.പി ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

 


OTHER STORIES
  
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം