Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
വൈക്കം വിജയലക്ഷ്മിക്ക് വൈക്കം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി
24/03/2017
വൈക്കം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ വിജയലക്ഷ്മിയെയും മാതാപിതാക്കളെയും ആദരിച്ചപ്പോള്‍

വൈക്കം: തന്റെ ജീവിതത്തില്‍ ഒട്ടേറെ തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെങ്കിലും എറണാകുളത്ത് സിനിമ സെററില്‍വച്ച് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്ന് നടിയും കേരളസംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായ കെ.പി.എ.സി ലളിത പറഞ്ഞു. വൈക്കം വിജയലക്ഷ്മിക്ക് വൈക്കം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹസ്മാരക ഹാളില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവര്‍. നടന്‍ എന്ന സിനിമയില്‍ എനിക്കുവേണ്ടി വിജയലക്ഷ്മി പാടിയിട്ടുണ്ട്. വിജിയുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്. മാതാപിതാക്കള്‍ക്ക് അവരുടെ ജീവിതത്തില്‍ കിട്ടിയ നിധിയാണ് വിജി. അതുപോലെ വിജിക്ക് ലഭിച്ച മാതാപിതാക്കള്‍ മറ്റൊരു മുതല്‍ക്കൂട്ടാണെന്നും അവര്‍ പറഞ്ഞു.സംഗീത ലോകത്തിന്റെ നെറുകയില്‍ നില്ക്കുന്ന വിജയലക്ഷ്മി ഏഴുസ്വരങ്ങള്‍ ഉള്ള കമ്പിയില്‍ സംഗീതം സൃഷ്ടിക്കുന്ന സംഗീത ലോകത്തിലേക്കാണ് ഒറ്റക്കമ്പിയില്‍ സപ്തസ്വരങ്ങള്‍ സൃഷ്ടിച്ച് സംഗീത ലോകത്ത് പ്രശസ്തയായത് എന്ന് അനുമോദന പ്രസംഗം നടത്തിയ പന്ന്യന്‍രവീന്ദ്രന്‍ പറഞ്ഞു. സി.കെ.ആശ എം.എല്‍.എ ആദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, പി.കെമേദിനി, വിജയലക്ഷ്മിയുടെ മാതാപിതാക്കളായ മുരളി, വിമല, ശ്രീകുമാരന്‍ നായര്‍, അഡ്വ. അംബരീഷ് വാസു, അക്കരപ്പാടം ശശി എന്നിവര്‍ പ്രസംഗിച്ചു. ജന്മനാട് മാതാപിതാക്കള്‍ക്കും തനിക്കും ഉചിതമായ സ്വീകരണം നല്‍കിയത് ഞങ്ങളുടെ ഭാഗ്യമാണെന്നും ലളിതാമ്മ ഞങ്ങളുടെ നാട്ടില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും എല്ലാം വൈക്കത്തപ്പന്റെ അനുഗ്രഹമാണെന്നും വിജയലക്ഷ്മി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പൗരാവലിയുടെ ഉപഹാരം സി.കെ.ആശ എം.എല്‍.എ വിജയലക്ഷ്മിക്ക് നല്‍കി. സംഗീതാശംസകളര്‍പ്പിച്ചു കൊണ്ട് വൈക്കം ദേവാനന്ദ്, ഹരികൃഷ്ണന്‍, ഉദയചന്ദ്രന്‍, പി.കെ മേദിനി തുടങ്ങിയവര്‍ ഗാനസന്ധ്യയില്‍ പങ്കെടുത്തു. വിജയലക്ഷ്മിയും സംഗീതസന്ധ്യയില്‍ പങ്കെടുത്തു.

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്