Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
24
April  2024
Wednesday
DETAILED NEWS
നഗരസഭയില്‍ ലോക ജലദിനാചരണം നടത്തി
23/03/2017
ജില്ലാ ശുചിത്വമിഷന്റെയും വൈക്കം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടന്ന ലോകജലദിനാചരണം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തില്‍ ജലസംരക്ഷണ സന്ദേശ യാത്ര, തെരുവ് നാടകം, സെമിനാര്‍ എന്നിവ നടന്നു. ആചരണ പരിപാടികളുടെ ഉദ്ഘാടനം സി കെ ആശ എം എല്‍ എ നിര്‍വ്വഹിച്ചു. ജലസംരക്ഷണം കാലത്തിന്റെ ആവശ്യമാണെന്നും ജലസ്രോതസ്സുകള്‍ മലിനമാകാതിരിക്കാന്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും എം എല്‍ എ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സി എ ലത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ, സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍മാരായ പി ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാ ദേവി, ജി ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, ആര്‍ സന്തോഷ്, മോഹനകുമാരി, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേററര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ റിട്ട. രാമാനുജന്‍ തമ്പി നയിച്ചു. വൈക്കം ബോട്ടിജെട്ടി മൈതാനത്ത് തെരുവു നാടകം, ജലസംരക്ഷണ സന്ദേശയാത്ര എന്നിവയും നടന്നു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ നിന്നാരംഭിച്ച ജലസന്ദേശയാത്ര വൈക്കം ഡി വൈ എസ് പി കെ സുഭാഷ് ഫഌഗ് ഓഫ് ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് സ്വാഗതവും നഗരസഭാ സെക്രട്ടറി എസ് ബിജു നന്ദിയും പറഞ്ഞു.

 


OTHER STORIES
  
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
ആളേകാട് ക്ഷേത്രത്തില്‍ ഉദയംപൂജ ഭക്തിസാന്ദ്രമായി
നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ടി.വി പുരം അക്ഷയശ്രീ സ്വയംസഹായ സംഘം
ഫ്രാന്‍സിസ് ജോര്‍ജിന്റെ വൈക്കത്തെ രണ്ടാംഘട്ട പര്യടനം തുടങ്ങി
ജനാധിപത്യം ഏകാധിപത്യത്തിനുകീഴില്‍ അമര്‍ച്ച ചെയ്യപ്പെടുന്നു: മന്ത്രി പി പ്രസാദ്